പി.സി ജോര്‍ജിനെതിരെ പ്രമേയം അവതരിപ്പിച്ച് യുഡിഎഫ് പൂഞ്ഞാര്‍ മേഖല കമ്മിറ്റി. യുഡിഎഫില്‍ പ്രവേശിക്കുവാന്‍ ജോര്‍ജ് നീക്കം നടത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് മുന്നണിയില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്
പ്രമേയത്തില്‍ നിന്നും
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയായ, പി.സി. ജോര്‍ജ്ജ് ഐകൃജനാധിപത്യമുന്നണിയില്‍ കടന്നുവരുന്നതിനുള്ള നീക്കങ്ങള്‍ നടത്തിവരുന്നതായി വ്യാപകമായ പ്രചാരണം ഉണ്ടായിരിക്കുന്നു. ഈ
വാര്‍ത്തയില്‍ ഐക്യജനാധിപത്യമുന്നണിയുടെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും അസംതൃപ്തരും ആശങ്കാകുലരുമാണ്. പി.സി. ജോര്‍ജ്ജ് കാലാകാലങ്ങളില്‍ സ്വന്തം പാര്‍ട്ടിയെയും നില്‍ക്കുന്ന മുന്നണിയെയും തകര്‍ക്കുകയും പാര്‍ട്ടി നേതാക്കന്മാരെ തമ്മിലടിപ്പിച്ച് സ്വന്തം താല്പര്യം സംരക്ഷിക്കുന്ന ചരിത്രമാണ് നിലവിലുള്ളത്.
.
ഇപ്പോള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും, മുന്നണിയും പി.സി. ജോര്‍ജിനെ ഉള്‍ക്കൊള്ളുകയില്ല എന്നുള്ളതാണ് യഥാര്‍ത്ഥ വസ്തുത. ബഹുമാന്യനായ ശ്രി. ഉമ്മന്‍ചാണ്ടി, ശ്രീ. കെ.എം. മാണി, ശ്രീ. പി.ജെ. ജോസഫ്, ശ്രീ. ഇ. അഹമ്മദ് മുതലായവരെ സമൂഹമധ്യത്തില്‍ ആക്ഷേപിക്കുകയും യു.ഡി.എഫിനെ തകര്‍ക്കുവാന്‍ അച്ചാരം വാങ്ങി പ്രവര്‍ത്തിക്കുകയും ചയ്ത വ്യക്തിയാണ് പി.സി. ജോര്‍ജ്ജ്. യു.ഡി.എഫിന്റെ ഭാഗമായിനിന്ന കാലഘട്ടത്തില്‍ പി.സി. ജോര്‍ജ്ജ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ശ്രീ. ആന്റോ ആന്റണി എം.പി.യെ പരാജയപ്പെടുത്തുന്നതിനായി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയും ചെയ്തു.
.
എന്നാല്‍ പി.സി. ജോര്‍ജ്ജിന്റെ സഹായമില്ലാതെതന്നെ ആന്റോ ആന്റണി പുഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍നിന്ന് 18,000ലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടി. സ്വന്തം കാര്യലാഭത്തിനല്ലാതെ മുന്നണിക്കുവേണ്ടി ഒരു കാലഘട്ടത്തിലും പി.സി. ജോര്‍ജ്ജ് പ്രവര്‍ത്തിച്ചിട്ടില്ലാ ന്നുള്ളത് നഗ്‌നമായ സത്യമാണ്. ബഹു. കെ. കരുണാകരന്‍ കേരള മുഖ്യമന്ത്രിയായിരിക്കെ ശ്രീ. കെ.കരുണാകരനെയും (ശീ. വയലാര്‍ രവിയെയും തമ്മിലടിപ്പിച്ച് യു.ഡി.എഫ്. ഭരണം തകര്‍ക്കുവാന്‍ മാറി മാറി നുണപ്രചരണം നടത്തിയ വ്യക്തിയാണ് പി.സി. ജോര്‍ജ്ജ്.
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പ്രബല സമുദായങ്ങളില്‍പ്പെട്ട മുസ്ലീം, ഈഴവ, ക്രിസ്ത്യന്‍ വിഭാഗങ്ങളിലുള്ളവരെ വേദനിപ്പിക്കുന്ന നിരവധി പ്രസ്താവനകള്‍ നടത്തിയിട്ടുള്ളതിന്റെ പേരില്‍ ടി ജനവിഭാഗങ്ങളില്‍പ്പെട്ട ജനുങ്ങള്‍ പി.സി. ജോര്‍ജ്ജിനെ എതിര്‍ക്കുകയും, ബഹിഷ്‌കരിക്കുകയും ചെയ്യുകയാണ്. എന്‍.ഡി.എ.യുടെ ഘടകകക്ഷിയായി മാറിയ പി.സി. ജോര്‍ജ്ജ് മുസ്ലീം സമുദായത്തെ ആക്ഷേപിക്കുന്ന പ്രസ്താവന നടത്തിയതില്‍ പ്രതിഷേധിച്ചുകൊണ്ട് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ 68 മഹല്ലുകള്‍ ഒന്നു ചര്‍ന്ന് ഇമാമികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിലും, പ്രതിഷേധയോഗത്തിലും 5,000ലേറെ ആളുകള്‍ പങ്കെടുക്കുകയും എല്ലാ മേഖലകളില്‍നിന്നും പി.സി. ജോര്‍ജ്ജിനെ ബഹിഷ്‌കരിക്കുവാന്‍ തീരുമാനം എടുക്കുകയും ഇപ്പോഴും ആ തീരുമാനം അഭംഗുരം തുടരുകയുമാണ്. കൂടാതെ ഈഴവ സമുദായത്തെയും (ക്രിസ്ത്യന്‍ പുരോഹിതന്മാരെയും സന്യസ്തരെയും ആക്ഷേപിച്ചിട്ടുള്ളതില്‍ ടി രണ്ട് വിഭാഗങ്ങളിലെ ജനങ്ങള്‍ ശക്തമായ പ്രതിഷേധത്തിലാണ്.
.
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ബഹുഭൂരിപക്ഷം പഞ്ചായത്തുകളും, സഹകരണ സ്ഥാപനങ്ങളും ഇപ്പോള്‍ ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയും പി.സി. ജോര്‍ജ്ജിന്റെ സഹായം ഇല്ലാതെ തന്നെ യു.ഡി.എഫ്. ഭരണത്തിലാണ് ഉള്ളത്. വരാന്‍പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണിക്ക് ജയിച്ച് വരുവാന്‍ കഴിയുന്ന രാഷ്രീയ സാഹചര്യം ഇന്ന് നിലവില്‍ ഉണ. സ്വന്തം അനുയായികള്‍ ജോര്‍ജ്ജിനെ വിട്ട് യു.ഡി.എഫുമായി ചേര്‍ന്ന് മത്സരിക്കുവാന്‍ തയ്യാറാകുമെന്ന തിരിച്ചറിയല്‍മൂലമാണ് ടിയാന്‍ യു.ഡി.എഫിന്റെ ഭാഗമാകുവാനോ യു.ഡി.എഫിലെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകുവാനോ ശ്രമിക്കുന്നത്.
ഈ സാഹചര്യത്തില്‍ സ്വന്തം ചെയ് തികള്‍മൂലം സ്വയം തകര്‍ന്നിരിക്കുന്ന വ്യക്തിയും പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അനഭിമതനുമായ പി.സി. ജോര്‍ജ്ജ് എം.എല്‍.എ.യെ ഐക്യജനാധിപത്യമുന്നണിയിലോ, യു.ഡി.എഫിലെ ഏതെങ്കിലും ഘടകകക്ഷിയിലോ അംഗമായി സ്വീകരിക്കരുതെന്ന് ഈ യോഗം ഐകൃകണ്‌ഠേന ആവശ്യപ്പെടുന്നു.
0 Comments