കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തൊടുപുഴ പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. സി.കെ.രാജു മരണത്തിന് കീഴടങ്ങി. ഇന്നലെ രാത്രിയിലാണ് മരണം സംഭവിച്ചത്. കോളപ്ര സ്വദേശിയായ രാജു വെങ്ങല്ലൂരിലാണ് താമസിച്ചിരുന്നത്.
മൂന്നാഴ്ചയായി ഇദ്ദേഹം കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. പ്രമേഹ രോഗമുള്ളതിനാല്‍ തൊടുപുഴയില്‍ നിന്നും കോട്ടയത്തേയ്ക്ക് മാറ്റുകയായിരുന്നു. നില വഷളായതിനാല്‍ ഐ.സി.യു വില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി 11.30 മണിയോടു കൂടി മരണത്തിന് കീഴടങ്ങി.
1990 ല്‍ സര്‍വ്വീസില്‍ പ്രവേശിച്ച രാജു അടുത്ത മെയ് 31-ന് വിരമിക്കാനിരിക്കെയാണ് അപ്രതീക്ഷിത മരണം. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. ഭാര്യ മായ. മക്കള്‍: നവനീത്, മാളവിക.
0 Comments