മീനച്ചില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിബു പൂവേലി രാജിവച്ചു. കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഷിബുവിന്റെ തീരുമാനം. യുഡിഎഫ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജി.
2015-ലെ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായി വിജയിച്ച ഷിബു വിമത വിഭാഗത്തിനൊപ്പം ഇടത് പക്ഷ പിന്തുണയോടെയാണ് വൈസ് പ്രസിഡണ്ടായത്. സിപിഎം പ്രതിനിധിയാണ് ഇപ്പോള്‍ പ്രസിഡണ്ട് സ്ഥാനത്ത്്. 15 വര്‍ഷമായി ജനപ്രതിനിധിയാണ് ഷിബു. ഷിബുവിനൊപ്പം ഉണ്ടായിരുന്ന മറ്റ് വിമത അംഗങ്ങള്‍ ജോസ് കെ മണിക്ക് പിന്തുണ നല്‍കുമെന്നാണ് നിലവിലുള്ള സൂചനകള്‍.
0 Comments