ഉത്തർപ്രദേശിലെ ഹഥ്റാസിൽ ദലിത് പെണ്കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് നടത്തുന്ന അതിക്രമം സകല മാര്യാദകളും ലംഘിക്കുകയാണ്. ഇരയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ വിദ്യാർത്ഥി നേതാക്കളെയും മാധ്യമപ്രവർത്തകനെയും കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്ത യു.പി. സർക്കാറിൻ്റ് നടപടിയിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഡിവിഷൻ കമ്മിറ്റി നേതൃതത്തിൽ യൂണിറ്റ് തലങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ സമരത്തിൽ യോഗി സർക്കാറിനെതിരേ നാടെങ്ങും പ്രതിഷേധം ഇരമ്പി.
.
യോഗി ആദിത്യനാഥ് സർക്കാരിന്റെ വംശീയ ഇടപെടലുകൾക്കും പോലീസ് ഭീകരതക്കും എതിരെ സംസാരിക്കുന്നത് രാജ്യദ്രോഹവും ജാമ്യം ലഭിക്കാത്ത കുറ്റവും ആവുമെന്നാണ് യുപി പോലീസ് പറയുന്നത്. ഉത്തർപ്രദേശ് ജനാധിപത്യ വാഴ്ചയിൽ നിന്നും സമ്പൂർണ്ണ സംഘി വാഴ്ചയിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്ന ത് എന്ന് പോപുലർ ഫ്രണ്ട് ഇന്ത്യ ഭാരവാഹികൾ പറഞ്ഞു .
.
ദലിത് പെണ്കുട്ടിയെ പീഡിപ്പിച്ചവരും കൊലപ്പെടുത്തിയവരും സംരക്ഷിക്കപ്പെടേണ്ട 'കുല ജാതരും' അതിൽ പ്രതിഷേധിക്കുന്നവരും വാർത്തയാക്കുന്നവരും കുറ്റവാളികളും ആകുന്നിടത്താണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്. രാജ്യമൊട്ടാകെ നടപ്പിലാക്കാൻ പോകുന്ന ഹിന്ദുത്വ രാജിന്റെ പരീക്ഷണം വേഗത്തിലാണ് യുപിയിൽ നടക്കുന്നത്.
.
ജനാധിപത്യത്തെ കീഴ്മേൽ മറിച്ച് ആക്രമണോത്സുക ഹിന്ദുരാജ് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരായ പോരാട്ടം ഇന്ത്യയെ സംബന്ധിച്ച് ജീവൻമരണ പോരാട്ടമാണ് എന്ന് ഭാരവാഹികളായ എം.എം.മുജിബ്, ഷാഹിദ് മറ്റയ്ക്കാട്, കെ.പി. ഫൈ സൽ, എം.എം.സഹിൽ എന്നിവർ പറഞ്ഞു.
0 Comments