പൂഞ്ഞാർ : വിദ്യാഭ്യാസ മേഖലയിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ പൊതു വിദ്യാലയങ്ങളും പൂർണ്ണമായി ഡിജിറ്റലായതിന്റെ പ്രഖ്യാപനം പി. സി. ജോർജ് എം.എൽ.എ. നടത്തി. കേരളം സമ്പൂർണ്ണ ഡിജിറ്റലാകുന്നതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ച സമയത്തുതന്നെ പൂഞ്ഞാർ സെന്റ് ആന്റണിസ് ഹയർ സെക്കന്ററി സ്കൂളിൽ ചേർന്ന യോഗത്തിൽ നിയോജക മണ്ഡലതല പ്രഖ്യാപനം എം.ൽ.എ. നടത്തുകയായിരുന്നു.
സ്കൂൾ മാനേജർ ഫാ. ചാണ്ടി കിഴക്കയിൽ CMI അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ആർ., പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസ്സി ബിജു, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സുരേന്ദ്രൻ, പഞ്ചായത്ത് അംഗം അനിൽകുമാർ മഞ്ഞപ്ലാക്കൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോർജ് തോമസ്,
സ്കൂൾ പ്രിൻസിപ്പാൾ ബെന്നി തോമസ്, ഹെഡ്മാസ്റ്റർ ടോം കെ. എ., എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ജെസ്സി അഗസ്റ്റിൻ, പി.റ്റി.എ. പ്രസിഡന്റ് എം.സി. വർക്കി, മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് ചെയർമാൻ കെ എഫ് കുര്യൻ, എം.പി.റ്റി.എ. പ്രസിഡൻ്റ് ആഷാ ജോസ്,
കൈറ്റ് പ്രതിനിധി ശ്രീകുമാർ പി.ആർ., ബി.ആർ.സി. പ്രതിനിധി ജോബി ജോസഫ്, സി.ആർ.സി. കോ-ഓർഡിനേറ്റർ എലിസബത്ത് പി. മാത്യു, അധ്യാപക പ്രതിനിധികളായ ബൈജു ജേക്കബ്ബ്, ജാൻസി തോമസ്, ജോബിൻ കുരുവിള, ടോണി തോമസ് എന്നിവർ പങ്കെടുത്തു.
0 Comments