പൂഞ്ഞാര്‍ പുല്ലേപ്പാറയില്‍ കുരിശിനു മുകളില്‍ കയറി ഫോട്ടെയടുത്ത സംഭവത്തില്‍ ആരോപണ വിധേയരായ യുവാക്കളെ പോലീസ് വിളിച്ചുവരുത്തി. എട്ടംഗ സംഘത്തില്‍ ആറ് പേരെ വിളിച്ചുവരുത്തിയതായാണ് വിവരം. കേസെടുത്തേക്കില്ലെന്നാണ് സൂചന.
സംഭവത്തിലുള്‍പ്പെട്ടവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രത്യേക ദുരുദ്ദേശങ്ങളൊന്നും ലക്ഷ്യംവയ്ക്കാതെ ഫോട്ടെയെടുക്കുകയെന്ന ഉദ്ദേശത്തോടെ ചെയ്തത് മാത്രമെന്നാണ് പോലീസും വിലയിരുത്തുന്നത്. കുട്ടികളായതിനാല്‍ സംഭവം സംസാരിച്ചുതീര്‍ക്കാനാണ് തീരുമാനം. പള്ളി അധികൃതരെയും കുട്ടികളെയും ഇവരുടെ വീട്ടുകാരെയും വിളിച്ചുവരുത്തി വിഷയം ചര്‍ച്ച ചെയ്യും.
കുരിശിനു മുകളില്‍ കയറി നിന്ന് ഫോട്ടെയെടുത്ത സംഭവം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദമായത്. വിവിധ സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇടവക പോലീസില്‍ പരാതി നല്‍കിയത്.
3 സമുദായത്തിൽ ഉൾപ്പെട്ട കുട്ടികളും സംഘത്തിലുണ്ടായിരുന്നു. ഇന്നലെ ഈരാറ്റുപേട്ടയില്‍ നിന്നും സമുദായ നേതൃത്വം പൂഞ്ഞാറിലെത്തി പള്ളി അധികൃതരുമായി സംസാരിച്ചിരുന്നു. ഇത്തരം സംഭവങ്ങളുണ്ടാകാതെ ശ്രദ്ധിക്കണമെന്നും പരസ്പര സൗഹാര്‍ദ്ദത്തോടെ മുന്നോട്ട് പോകണമെന്നുമാണ് യോഗം തീരുമാനമെടുത്തത്.
0 Comments