പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പറത്താനം, ജി വി രാജാ ആശുപത്രി പൂഞ്ഞാർ, തിടനാട്, തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തികൊണ്ടുള്ള ഉത്തരവ് ലഭിച്ചതായി പി സി ജോർജ് എം എൽ എ അറിയിച്ചു.ഇതുമായി ബന്ധപെടട്ട് ആരോഗ്യ മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സർക്കാരിന്റെ ആർദ്രം മിഷൻ മൂന്നാം ഘട്ടത്തിൽ ഉൾപെടുത്തിയാണ് അനുമതി ലഭിച്ചിരിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതോടെ രാവിലെ 9 വൈകുന്നേരം 6 വരെ ഓ പി സൗകര്യം ലഭ്യമാകും.ആധുനിക രീതിയിലുള്ള ലാബും ഫാർമസിയും സജ്ജമാക്കും. കൂടാതെ ജീവനക്കാരുടെ എണ്ണവും വർദ്ധിപ്പിക്കും.
എം എൽ എ ഫണ്ടും സർക്കാർ ഫണ്ടും സംയോജിപ്പിച് ആശുപത്രികളിൽ അടിസ്‌ഥാന സൗകര്യം ഒരുക്കുമെന്നും ഇതോടെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയിൽ സമഗ്രമായ പുരോഗതി കൈവരിക്കാനായെന്നും പി സി ജോർജ് എം എൽ എ അറിയിച്ചു.
0 Comments