വൈക്കത്ത് അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന് തൂങ്ങിമരിച്ചു . വൈക്കം ചെമ്പ് ആശാരിപ്പറമ്പില്‍ കാര്‍ത്ത്യായനിയാണ് കൊല്ലപ്പെട്ടത്. മകന് ബിജുവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ കാര്‍ത്ത്യായനിയുടെ രണ്ടാമത്തെ മകന് വീട്ടിലെത്തിയപ്പോഴാണ് അമ്മ മുറിയില്‍ മരിച്ചുകിടക്കുന്നത് കാണുന്നത്.
തുടര്‍ന്ന് നാട്ടുകാരുമായി നടത്തിയ തെരച്ചിലില്‍ മറ്റൊരു മുറിയില്‍ ബിജുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.കഴിഞ്ഞ ദിവസം വീട്ടിലെ മരം മുറിച്ച് വിറ്റ പണം കാര്‍ത്ത്യായനിയുടെ പക്കല്‍ ലഭിച്ചിരുന്നു.
ഈ പണത്തിനുവേണ്ടിയുള്ള തര്‍ക്കമായിരിക്കാം കൊലപാതകത്തിലേക്കും പിന്നീട് ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
0 Comments