രാമപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചുവരുന്നതും മോഷണം, പിടിച്ചുപറി തുടങ്ങിയ കേസുകളടക്കം നിരവധി കേസ്സുകളില്‍ പ്രതിയുമായ , ഏഴാച്ചേരി, കുന്നേൽ വിഷ്ണു പ്രശാന്ത് എന്നയാളെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറാണ് കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതിന് ഉത്തരവ് നല്‍കിയത്. രണ്ടേമുക്കേൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല കിഴകൊമ്പ് എന്ന സ്ഥലത്ത് വച്ച് കവർച്ച ചെയ്ത കേസ്സില്‍ കൂത്താട്ടുകുളം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
വിചാരണതടവുകാരനായി ആലുവ സബ് ജയിലിൽ കഴിഞ്ഞുവന്ന വിഷ്ണുവിനെ രാമപുരം പോലീസ് ഇന്‍സ്പെക്ടര്‍ അജേഷ് കുമാറിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
0 Comments