പാലാ: യു.ഡി.എഫില്‍ നിന്നും പുറത്താക്കപ്പെട്ട കേ കോണ്‍.(എം), എല്‍ ഡി.എഫുമായി സഹകരിക്കുന്നതിനുള്ള പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ തീരുമാനത്തിന് പാലായിലെ പാര്‍ട്ടി ഘടകങ്ങളും പോഷക സംഘടനകളും പ്രദേശിക ജനപ്രതി തിധികളും പൂര്‍ണ്ണ പിന്തുണ ചെയര്‍മാന്‍ ജോസ്.കെ.മാണിയെ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ജോസ്.ജെ. മാണി നേരിട്ട് തന്നെ വിവിധ നേതാക്കളുമായും ചര്‍ച്ച ചെയ്തിരുന്നു.
കേ.കോണ്‍ (എം) മായി പിന്തുണയ്ക്കുന്ന വിവിധ സമുദായ സംഘടനാ നേതാക്കളുമായും എല്‍.ഡി.എഫില്‍ ചേരുന്നതിന് കാരണമായ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. സഹകരണ സ്ഥാപനങ്ങളിലെ പാര്‍ട്ടി പ്രതിനിധികളും വിവിധ ഘട്ടങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുത്തു.
കേ.കോണ്‍(എം).എല്‍.ഡി.എഫില്‍ ചേരുന്ന നടപടിയെ പാര്‍ട്ടി നിയോജക മണ്ഡലം നേതൃയോഗം സ്വാഗതം ചെയ്തു. പ്രസിഡണ്ട് ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു.
പ്രവേശന പ്രഖ്യാപനത്തിന് മുമ്പായി പാലായില്‍ നേതൃയോഗത്തിനു ശേഷം ജോസ്.കെ.മാണി, സ്റ്റീഫന്‍ ജോര്‍ജ്, തോമസ് ചാഴികാടന്‍ എം.പി, എം.എല്‍.എമാരായ ഡോ.എന്‍.ജയരാജ്, റോഷി അഗസ്ത്യന്‍. എന്നിവര്‍ മാണിയുടെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ചു.
0 Comments