ഇന്നത്തെ വിദ്യാർത്ഥികൾ നാളയുടെ മുതൽകൂട്ടാണെന്ന് ജോസ് കെ. മാണി എ. പി. അവർ നാളെയുടെ സമൂഹത്തെ നയിക്കേണ്ടവർ ആണ്. സമൂഹത്തിൻ്റെ ഉന്നത ശ്രേണിയിൽ എത്തി ലോക രാഷ്ട്രങ്ങളിൽത്തന്നെ ഇന്ത്യ മഹാരാജ്യത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ കഴിവുള്ളവരാണ് നമ്മുടെ വിദ്യാർത്ഥികളെന്നും ജോസ്.കെ മാണി എം.പി അഭിപ്രായപ്പെട്ടു.കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിൽ നിന്നും എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് 'കെ.എം.മാണി മെമ്മോറിയൽ എക്സലൻസ്' അവാർഡ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികൾ രാജ്യത്തിൻ്റെ മുതൽക്കൂട്ടാണ്.കേരളത്തിലെ പൊതുവിദ്യഭ്യാസ മേഖലയിൽ കൂടുതൽ ഉണർവ്വുകൾ വന്നു,ഹൈടെക് ക്ലാസ് മുറികളുടെ വരവ് വിദ്യാർത്ഥികളെ പൊതു വിദ്യാലയങ്ങളിലേക്ക് ആകൃഷ്ടരാക്കി. അക്ഷര നഗരിയായ കോട്ടയം ജില്ലയിലെ ഈ വിദ്യാർത്ഥികൾ കൂടുതൽ കൂടുതൽ ഉന്നത വിജയങ്ങൾ കരസ്ഥമാക്കി നമ്മുടെ നാടിൻ്റെ പേരും പ്രശസ്തിയും വർധിപ്പിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. കേരളാ കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ: സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ചു.കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുമോദന പ്രസംഗം നടത്തി.
സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം ജോർജ്കുട്ടി അഗസ്തി, ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രിൻസിപ്പൽ മിനി അഗസ്റ്റിൻ, ജനാബ് നദീർ മൗലവി ( ഇമാം കൗൺസിൽ ചെയർമാൻ),കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് അബേഷ് അലോഷ്യസ്,ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം,നിയോജകമണ്ഡലം സെക്രട്ടറി സോജൻ ആലക്കുളം,വ്യാപാരിവ്യവസായി ജില്ലാ പ്രസിഡന്റ് തോമസുകുട്ടി
മുതുപുന്നക്കൽ,കെ.എസ്.സി (എം) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ് തോമസ് ചെമ്മരപ്പള്ളി, യൂത്ത് ഫ്രണ്ട്(എം)നിയോജകമണ്ഡലം പ്രസിഡന്റ് ജാൻസ് വയലിക്കുന്നേൽ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി,സംസ്ഥാന കമ്മിറ്റിയംഗം പിടി തോമസ് പുളിക്കൽ,യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ജോർഡിൻ കിഴക്കേത്തലക്കൽ, കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡന്റ് എ.എസ് ആന്റണി, എ. കെ നാസർ, ജോഷി മൂഴിയാങ്കൽ,മിനി സാവിയോ, എന്നിവർ പ്രസംഗിച്ചു.
പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നിയോജകമണ്ഡലത്തിൽ രണ്ടു മേഖലകളായി നടത്തിയ പരുപാടി മുണ്ടക്കയം സി.എം.എസ് ഹൈസ്കൂളിൽ കേരളാ കോൺഗ്രസ് (എം)മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് ചാർളി കോശിയുടെ അധ്യക്ഷതയിൽ സ്വാതന്ത്ര്യ സമര സേനാനി ശ്രീ. രവീന്ദ്രൻ വൈദ്യർ ഉത്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത് അധ്യക്ഷതവഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:സെബാസ്റ്റ്യൻ കുളത്തിങ്കൽ അനുമോദന പ്രസംഗം നടത്തി.നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഡയസ് കോക്കാട്ട്,പാർട്ടി മണ്ഡലം പ്രസിഡന്റ്‌മാരായ ബിജോയ് ജോസ്, പി.ജെ സെബാസ്റ്റ്യൻ,തോമസ് മാണി, പിസി തോമസ് പാല്ക്കുന്നേൽ,അജി വെട്ടുകല്ലാംകുഴി,അരുൺ
ആലക്കാപറമ്പിൽ, അനിയച്ചൻ മൈലപ്ര, സണ്ണി വെട്ടുകല്ലേൽ,കെ.എസ്. മോഹനൻ, കുട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോസ്, പഞ്ചായത്ത് അംഗങ്ങളായ ബേബിച്ചാൻ പ്ലാക്കാട്ട് , ഫിലോമിന റെജി, എന്നിവർ നേതൃത്വം നൽകി.
മുപ്പത്തി മുന്ന് സ്കൂളിൽ നിന്നായി ഇരുന്നുട്ടി എഴുപതി ഒൻപതു വിദ്യാർത്ഥികളാണ് അവാർഡിന് അർഹരായിട്ടുള്ളത്. ചടങ്ങ് നടക്കുന്ന സ്കൂളിലെ ഏതാനം വിദ്യാർത്ഥികൾക്ക് മാത്രം ഉത്ഘാടന വേളയിൽ മൊമെന്റോ വിതരണം ചെയ്തു. മറ്റ് അവാർഡ് ജേതാക്കളായ കുട്ടികൾക്ക് മൊമെന്റോ പാർട്ടി മണ്ഡലം പ്രസിഡന്റ്‌മാർ ഏറ്റുവാങ്ങി വീടുകളിൽ എത്തിച്ചു നൽകും.
0 Comments