കോവിഡ് രോഗികളുടെ എണ്ണം വ്യാപകമാവുന്ന സാഹചര്യത്തില്‍ ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയില്‍ സ്വീകരിക്കേണ്ട നടപടികളില്‍ ഉച്ചയോടെ തീരുമാനമാകും. രാവിലെ നഗരസഭയില്‍ സന്നദ്ധസംഘടന പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു.
മുന്‍സിപ്പാലിറ്റി പരിധി അടച്ചിടണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു. എന്നാല്‍ ഇത് ആലോചിച്ചശേഷം മതിയെന്നാണ് തീരുമാനം. ഒരുവിഭാഗം വ്യാപാരികളും, നഗരം അടയ്ക്കണമെന്ന ആവശ്യമുയര്‍ത്തുന്നുണ്ട്. എന്നാല്‍ കച്ചവടം മാത്രം ഉപജീവനമാക്കിയ മേഖലയില്‍, ഒരുതവണകൂടി പൂര്‍ണമായി അടയ്ക്കുന്നത് ഒഴിവാക്കണമെന്നാണ് വ്യാപാരികളില്‍ മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നത്.
ഉച്ചയോടെ, നഗരസഭാ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി ജില്ലാ കളക്ടറെ കാണും. നഗരസഭാ പരിധിയിലെ രോഗവ്യാപനത്തെ സംബന്ധിച്ച് കളക്ടറുമായി ചര്‍ച്ച നടത്തി അന്തിമതീരുമാനം കൈക്കൊള്ളും. ആരോഗ്യവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍, മേഖലയിലെ സ്ഥിതി ഗുരുതരമാണെന്ന റിപ്പോര്‍ട്ടാണുള്ളത്.
ഇന്നലെ മാത്രം നഗരസഭാ പരിധിയില്‍ 54 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാവ്ച 49 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
0 Comments