അടിയന്തിരമായി വിലസ്ഥിരത ഫണ്ട് കര്‍ഷകര്‍ക്ക് 6 മാസത്തെ കുടിശിക സഹിതം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ റബ്ബര്‍ ബോര്‍ഡ് പൂഞ്ഞാര്‍ ഫീല്‍ഡ് ഓഫീസിന് മുന്‍പില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നില്‍പ്പ് സമരം നടത്തി.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി നടപ്പിലാക്കിയ റബ്ബര്‍ സ്ഥിരത ഫണ്ട് കര്‍ഷകര്‍ക്ക് വളരെ ഉപകാരപ്രദമായിരുന്നു. റബ്ബര്‍ന്നു 150 രൂപ വിലകര്ഷകര്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ 6 മാസമായി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വിലസ്ഥിരത ഫണ്ട് നല്‍കുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ബുധനാഴ്ചകളില്‍ തുറക്കാറുണ്ടായിരുന്ന റബര്‍ബോര്‍ഡ് ഫീല്‍ഡ് ഓഫീസ് ഇന്ന് തുറക്കാത്തതില്‍ പ്രതിഷേധിച്ച് ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടിയും സ്ഥാപിച്ചു.
മണ്ഡലം പ്രസിഡന്റ് എംസി. വര്‍ക്കി മുതിരേന്തിക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രതിഷേധ സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വക്കേറ്റ് മുഹമ്മദ് ഇല്യാസ് ഉദ്ഗാടനം ചെയ്തു. ഡിസിസി മെമ്പര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, റ്റോമി മാടപ്പള്ളി, പൂഞ്ഞാര്‍ മാത്യു, റോജി തോമസ്, ജോളിച്ഛന്‍ വലിയപറമ്പില്‍, സിബി കണ്ണംപ്‌ളാക്കല്‍, സജി കൊട്ടാരം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസ്സി ബിജു, രാജമ്മ ഗോപിനാഥ്, സണ്ണി കല്ലാറ്റ്, മധു പൂതകുഴിയില്‍, ജോയ് കല്ലാറ്റ്, സുകുമാരന്‍ കല്ലപ്പള്ളി, ജസ്റ്റിന്‍ ആലഞ്ചേരി, ജോര്‍ജ് വെട്ടം, ഷാജു ചേലയ്ക്കാപ്പള്ളി, തോമസ് കട്ടയ്ക്കല്‍, വിനോദ് പുലിയാളുംപുറത്ത്, ജോബി ചൂണ്ടിയാനിപ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments