തലനാട് ചൊവ്വൂര്‍ ഇടത്തുങ്കല്‍ പാറ റോഡിന്റെ നിര്‍മ്മാണം പാതിവഴിയില്‍ മുടങ്ങി. പിഎംജിഎസ് വൈ പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് മലയോര മേഖലയുടെ വികസനത്തിനുതകുന്ന റോഡ് വിഭാവനം ചെയ്തത്. നിര്‍മ്മാണം മുടങ്ങിയതോടെ ചൊവ്വുര്‍ ഭാഗത്ത് കൂടി കാല്‍നടയാത്ര പോലും ദുഷ്‌ക്കരമായി.
2015 ജനുവരിയില്‍ ആയിരുന്നു മൂന്നിലവ്, തലനാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചൊവ്വുര്‍ ഇടത്തുങ്കല്‍ പാറ റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 3 കോടിയോളം രൂപാ ചിലവാക്കിയായിരുന്നു നിര്‍മ്മാണം. നടപ്പ് വഴിമാത്രം ഉണ്ടായിരുന്ന ഇതിലൂടെ റോഡ് സ്വപ്നം കണ്ട് പ്രദേശവാസികള്‍ സ്ഥലവും വിട്ട് നല്‍കി. കുറെ ദൂരം മണ്ണം കല്ലും മാറ്റി വീതി കൂടുകയും ചെയ്തു.
ചൊവ്വൂര്‍ ഭാഗത്ത് കൂറ്റന്‍ കരിങ്കല്‍ സംരക്ഷണഭിത്തി നിര്‍മ്മാണവും ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. റോഡിന്റെ പല ഭാഗങ്ങളിലും കരിങ്കല്‍ ചീളുകളും ഉരുളന്‍ കല്ലുകളും ചിതറി കിടക്കുന്നതിനാല്‍ കാല്‍നട യാത്ര പോലും ദുരിതപൂര്‍ണ്ണമായി. പാറ പൊട്ടിക്കുകയും കലുങ്ക് നിര്‍മ്മിക്കാതിരിക്കുകയും ചെയ്തതോടെ റോഡിലൂടെയാണിപ്പോള്‍ തോട് ഒഴുകുന്നത്.
മഴ പെയ്യുമ്പോള്‍ ശക്തമായ വെള്ളമൊഴുക്കാണിവിടെയുള്ളത്. പലവിധ ആവശ്യങ്ങള്‍ക്കായി പ്രദേശവാസികള്‍ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിക്കേണ്ട സ്ഥിതിയാണ് തലമുറകളായി ഇവിടെയുള്ളവര്‍ക്കുള്ളത്. റോഡ് നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്‍പ് സുഗമമായി നടക്കുകയെങ്കിലും ചെയ്യാമായിരുന്നെങ്കില്‍ ഉപോള്‍ അതിനും കഴിയുനില്ല.
തലനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലും മൂന്നിലവ് പഞ്ചായത്ത് അഞ്ചാം വാര്‍ഡിലുള്ളവരുമാണ് റോഡിന്റെ പ്രധാന ഉപഭോക്താക്കള്‍. തലനാട് പഞ്ചായത്തിലുള്ളവര്‍ക്ക് വിവിധ ഓഫീസുകളില്‍ പോകണമെങ്കില്‍ മൂന്നര കിലോമിറ്റര്‍ നടന്ന് ബസില്‍ കയറി വേണം തലനാട് എത്തുവാന്‍. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ തിങ്ങി പാര്‍ക്കുന്ന മേഖലയാണിവിടം.
പതിറ്റാണ്ടുകളായി വികസനം എത്തി നോക്കിയിട്ടില്ലാത്ത മേഖലയാണ് ഇവിടം. ആശുപത്രിചികിത്സ പോലുള്ള അടിയന്തരഘട്ടങ്ങളില്‍ മലമുകളില്‍ നിന്ന് ആളുകളെ ചുമന്നാണ് പ്രധാന റോഡിലെത്തിക്കുന്നത്. റോഡ് നിര്‍മ്മാണം അടയന്തിരമായി പൂര്‍ത്തിയാക്കി തങ്ങളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
0 Comments