Latest News
Loading...

യാത്രാക്ലേശം പരിഹരിക്കാൻ ഗ്രാമങ്ങളിലൂടെ കോട്ടയത്തിന് ബസ് സർവ്വീസ്

 


പാലാ: യാത്രാക്ലേശം പരിഹരിക്കാൻ എം എൽ എ ഇടപെട്ട് കെ എസ് ആർ ടി സി ബസ് അനുവദിച്ചു. ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നുമാണ് സർവ്വീസ്. രാവലെ 7.45 നു ആരംഭിക്കുന്ന സർവ്വീസ് തിടനാട് - ചാത്തൻകുളം - വിളക്കുമാടം - പൈക - കൊച്ചുകൊട്ടാരം - കൊഴുവനാൽ - മെഡിസിറ്റി - ചേർപ്പുങ്കൽ -കിടങ്ങൂർ - ഏറ്റുമാനൂർ വഴി കോട്ടയത്തിനാണ് സർവ്വീസ്. 



തുടർന്ന് വൈകിട്ട് 5.20 നു പാലായിൽ നിന്നും ചേർപ്പുങ്കൽ - മെഡിസിറ്റി - കൊഴുവനാൽ - കൊച്ചു കൊട്ടാരം - പൈക - വിളക്കുമാടം - ചാത്തൻകുളം - തിടനാട് വഴി ഈരാറ്റുപേട്ടയ്ക്കും സർവ്വീസ് നടത്തും. ഞായറാഴ്ചകളിൽ സർവ്വീസ്ഉണ്ടായിരിക്കുകയില്ലെന്ന് അധികൃതർ അറിയിച്ചു.


പുതിയ സർവ്വീസ് മാണി സി കാപ്പൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. മാണി സി കാപ്പൻ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഈ സർവ്വീസ്.




Post a Comment

0 Comments