ബിനീഷ് കോടിയേരിയുടെ അറസ്റ്റോടെ ഭാഗിക മദ്യനിരോധനമാണ് സംസ്ഥാനത്ത് മയക്കുമരുന്ന് വര്‍ദ്ധനയ്ക്ക് കാരണമായതെന്ന വാദം പൊളിഞ്ഞതായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണ്‍ലൈന്‍ പ്രതികരണയോഗം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.
ഈ വാദം ഉയര്‍ത്തിവിട്ടതിന്റെ പൊരുള്‍ പൊതുസമൂഹം തിരിച്ചറിയുന്നത് ഇപ്പോഴാണ്. ഭാഗിക നിരോധനമോ, മദ്യശാലകളുടെ കുറവോ ആയിരുന്നില്ല മയക്കുമരുന്ന് വര്‍ദ്ധനയ്ക്ക് കാരണം. മറിച്ച് ഭരണത്തിന്റെ തണലില്‍ മയക്കുമരുന്നിറക്കുമതിയായിരുന്നു.
മയക്കുമരുന്ന് ഉപയോക്താക്കള്‍ മദ്യപരായിരുന്നില്ല മറിച്ച് പുതുതലമുറയായിരുന്നു. ഇവരുടെ നാശത്തിന് മയക്കുമരുന്ന് മാഫിയ അവസരമൊരുക്കിയെങ്കില്‍ അവര്‍ നാടിനോടും കുടുംബങ്ങളോടും മാപ്പ് പറയണം. കേന്ദ്രവും കേരളവും ഭരിക്കുന്നത് ഒരേ മുന്നണി സര്‍ക്കാരായിരുന്നെങ്കില്‍ ഈ വ്യാപനം നിര്‍ബാധം തുടര്‍ന്നേനെ.
സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയായുടെ ഓരോ ശ്രംഖലയും ഉന്മൂലനം ചെയ്യുവാന്‍ അധികാരികള്‍ മുന്നിട്ടിറങ്ങണം. അല്ലാത്തപക്ഷം നിങ്ങളുടെ മക്കളും നിലാവത്ത് അഴിച്ചുവിട്ട കോഴികളെപോലെ നടക്കേണ്ടിവരും. ഗ്രാമങ്ങള്‍പോലും മയക്കുമരുന്നിന്റെ പിടിയില്‍പ്പെട്ടുകഴിഞ്ഞു.
ഫാ. മാത്യു പുതിയിടത്ത് അദ്ധ്യക്ഷത വഹിച്ചു. സാബു എബ്രഹാം, ജോസ്
കവിയില്‍, ജോസ് ഫ്രാന്‍സിസ്, സിബി പാറന്‍കുളങ്ങര, ആകാശ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
0 Comments