ഈരാറ്റുപേട്ട: പൊതുവിദ്യാഭ്യാസ മേഖലയിൽ പൂർണ്ണമായും ഡിജിറ്റലാകുന്ന ആദ്യസംസ്ഥാനം കേരളം എന്ന നേട്ടത്തിൽ അരുവിത്തുറ സെന്റ്.മേരീസ് എൽ. പി സ്കൂളും കണ്ണിചേരുകയാണ്. ഇതോടുകൂടി സ്കൂളിലെ ക്ലാസ്സ്മുറികൾ പൂർണ്ണമായും ഡിജിറ്റൽ സൗകര്യങ്ങളിലേക്ക് കടക്കുകയാണ്.
ഇതിന്റെ ഭാഗമായി സ്കൂളിൽ അനുവദിച്ച 9 ലാപ്ടോപ്പുകൾ, 3 LCD പ്രോജക്ടറുകൾ, 9 വീതം CD പ്ലേയറുകൾ, സ്പീക്കറുകൾ എന്നിവയുടെ സമർപ്പണവും ഉദ്ഘാടനവും സ്കൂൾ ഡിജിറ്റൽ ഹാളിൽ വച്ച് ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ നിസാർ കുർബാനി നിർവഹിച്ചു.
ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഡോ.അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ , ശ്രീ. ജോസ് മാത്യു വള്ളിക്കാപ്പിൽ ഇവർ മുഖ്യതിഥികളായിരുന്നു. സ്കൂളിലെ അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. സ്കൂളിലെ 400 ഓളം കുട്ടികൾ മുഖ്യമന്ത്രി രാവിലെ 11 മണിക്ക് നടത്തിയ ഹൈടെക് പ്രഖ്യപനം TV യിലൂടെയും മറ്റ് online സംവിധാനങ്ങളിലൂടെയും വീക്ഷിച്ചുവെന്നു സ്കൂൾ ഹെഡ്മിസ്ട്രസ് സി. സൗമ്യ പറഞ്ഞു.
0 Comments