Latest News
Loading...

വാഗമണ്‍ പുളിങ്കട്ടയില്‍ ജീപ്പ് അപകടം. 2 പേര്‍ മരിച്ചു.


വാഗമണ്‍ പുളിങ്കട്ടയ്ക്ക് സമീപം കുവലേറ്റം ഭാഗത്തുണ്ടായ ജീപ്പ് അപകടത്തില്‍ മരണം രണ്ടായി. കോട്ടമല സ്വദേശിനി സ്വര്‍ണമാരിയാണ് മരിച്ചത്. വാഹനത്തിന്റെ ഡ്രൈവര്‍   പുളിങ്കട്ട  മാത്രവിളയില്‍ സ്റ്റാലിന്‍ (34) സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. 


ഇന്ന് രാവിലെ എട്ടോടെ കുവലേറ്റം ഭാഗത്തായിരുന്നു അപകടം. കോട്ടമലയില്‍ നിന്നും തൊഴിലാളികളുമായി കുവലേറ്റം ഭാഗത്തേക്ക് പോകുകയായിരുന്നു ജീപ്പ്. കൊടുംവളവില്‍ നിയന്ത്രണം വിട്ട ജീപ്പ് താഴ്ച്ചയിലേക്ക് മറിയുകയിയിരുന്നു.



കോട്ടമല സ്വദേശികളായ സെല്‍വറാണി, പുഷ്പരാമയ്യ, മഹാലക്ഷ്മി, സിന്ദു ബിനു, ശാന്തി, മുരുകേശന്‍, ലക്ഷ്മി, വള്ളിയമ്മ തുടങ്ങിയവര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇവരില്‍ ചിലരെ കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവരെ ഉപ്പുതറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.




Post a Comment

0 Comments