Latest News
Loading...

11 ലക്ഷം പിന്നിട്ട് കോവിഡ് മരണം. കേരളത്തിന് കേന്ദ്രത്തിന്‍റെ വിമര്‍ശനം


ലോ​ക​ത്താ​ക​മാ​നം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ല​ക്ഷം പി​ന്നി​ട്ടു. 1,114,120 പേ​ർ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ചെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 39,929,571പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ 8,941,300 പേ​ർ വൈ​റ​സ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. . 29,874,151 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 


അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ മു​ന്നി​ലു​ള്ള​ത്

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീ​ന, കൊ​ളം​ബി​യ, ഫ്രാ​ൻ​സ്, പെ​റു, മെ​ക്സി​ക്കോ, ബ്രി​ട്ട​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇ​റാ​ൻ, ചി​ലി, ഇ​റാ​ക്ക് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ 15-ലു​ള്ള​ത്. 


അതിനിടെ, കൊവിഡ് പ്രതിരോധത്തിൽ കേരളത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ രംഗത്തെത്തി. വീഴ്ചകൾക്ക് കേരളം വലിയ വില നൽകുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനം വരുത്തിയ ചില വീഴ്ചകളാണ് കൊവിഡ് വ്യാപനത്തിന് കാരണമായതെന്ന് ഹർഷവർധൻ പറഞ്ഞു. 


 ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വിമര്‍സനവും.. ഒക്ടോബറിൽ പല ദിവസങ്ങളിലും പതിനായിരത്തിന് അടുത്താണ് ദിവസേന കോവിഡ് രോഗികളുടെ എണ്ണം. 

Post a Comment

0 Comments