Latest News
Loading...

ജോസ് കെ മാണിയുടെ കാര്യതതില്‍ ഇനി പുനപരിശോധനയില്ല



സര്‍ക്കാരിനെതിരെ അവിശ്വാസത്തില്‍ പങ്കെടുക്കാതെ ജോസ് കെ മാണി വിഭാഗം എംഎല്‍എമാര്‍ വിട്ടുനിന്നത് ശരിയായ നടപടിയല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിനെ വഞ്ചിച്ചു. കെ.എം മാണിയുടെ ആത്മാവ് അത് പൊറുക്കുമെന്ന് കരുതുന്നില്ല. ആ നടപടിയില്‍ യുഡിഎഫിന് പ്രതിഷേധമുണ്ട്. ജനത്തോട് മറുപടി പറയേണ്ടത് ആ പാര്‍ട്ടിയാണ്. 


ജോസഫും കൂട്ടരും മുന്നണിയുടെ ഭാഗമാണ്. അങ്ങനെ തുടരുന്നവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. എന്ത് കാരണത്തിനാണ് മാറി നില്‍ക്കുന്നതെന്ന് അവര്‍ തന്നെ ചിന്തിക്കട്ടെ. മുന്നണി വിടുന്ന സന്ദര്‍ഭത്തില്‍ രാജ്യസഭാ അംഗത്വം രാജിവയ്ക്കണം. എംഎല്‍െമാരും രാജിവയ്ക്കാന്‍ ധാര്‍മ്മികത കാട്ടണം.  യുഡിഎഫിനെ സ്‌നേഹിക്കുന്നവര്‍ ഇത് കാണുന്നുണ്ട്. മുന്നണി യോഗത്തില്‍ ഇനി ജോസ് കെ മാണിയെ വിളിക്കില്ലെന്നും രമേശ് ചെന്നിത്തല് പറഞ്ഞു. 


ജോസ് കെ മാണിയെ പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം വീണ്ടും വ്യക്തമാക്കി. അതേസമയം ഇടതുപക്ഷവുമായി രഹസ്യബന്ധങ്ങള്‍ നടത്തുന്നതായി വിവരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കുട്ടനാട് സീറ്റ് ജോസഫ് ഗ്രൂപ്പിന്. ജേക്കബ് തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും. ജോസ് കെ മാണിയുടെ കാര്യത്തില്‍ ഇനി ചര്‍ച്ചയില്ല. ഇത് യോഗത്തില്‍ തീരുമാനിച്ചതായും ജോസഫ് പറഞ്ഞു.