Latest News
Loading...

അരുവിത്തുറ കോളേജില്‍ ലൈബ്രറി ബ്ലോക്കിന്റെ ശിലാസ്ഥാപനം മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു



 അരുവിത്തുറ സെന്റ് ജോര്‍ജസ്സ് കോളേജില്‍  പുതിയ ലൈബ്രറി ബ്ലോക്കിന്റെ  ശിലാസ്ഥാപന വെഞ്ചിരിപ്പ് കര്‍മ്മം പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. പൂഞ്ഞാര്‍ എം. എല്‍.എ. പി.സി.ജോര്‍ജ്,  മാനേജര്‍  വെരി. റവ. ഡോ. അഗസ്റ്റ്യന്‍ പാലാക്കാപറമ്പില്‍, പ്രിന്‍സിപ്പാള്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, കോഴ്‌സ്‌കോര്‍ഡിനേറ്റര്‍  റവ. ഫാ ജോര്‍ജ് പുല്ലുകാലായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഒരു പ്രദേശത്തെയോ, സമൂഹത്തെയോ സംസ്‌കാര സമ്പന്നമാക്കുന്നത് ആ പ്രദേശത്തെ ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം അനുസരിച്ചായിരിക്കും എന്ന് മാര്‍
ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു.  

25000 ചതുരസ്ര അടിവിസ്തീര്‍ണ്ണത്തില്‍ മൂന്ന് നിലകളിലായി പണിതീര്‍ക്കുന്ന കെട്ടിടത്തില്‍ വിശാലമായ ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി,  സെമിനാര്‍ ഹാള്‍, മനേജേഴ്സ്സ് റൂം, സന്ദര്‍ശക മുറികള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളോടുകൂടിയാണ് പുതിയകെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നത്.

Post a Comment

0 Comments