Latest News
Loading...

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ജീവിക്കുവാനുള്ള അവകാശത്തെ നിഷേധിക്കുന്നു : സാജന്‍ തൊടുക


തലനാട് : കര്‍ഷകര്‍ക്ക് എതിരായുള്ള ബില്ല് കേന്ദ്രസര്‍ക്കാര്‍ പാസാക്കുന്ന തോടെ സാധാരണ കര്‍ഷകര്‍ക്ക് ജീവിക്കുവാനുള്ള അവകാശത്തെയാണ് നിഷേധിക്കുന്നതെന്ന് കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടുക ആരോപിച്ചു.



കേരളാ യൂത്ത് ഫ്രണ്ട് (എം) തലനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകവിരുദ്ധ ബില്ലിനെതിരെയുള്ള തലനാട് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ടോമിന്‍ നെല്ലുവേലില്‍ അധ്യക്ഷത വഹിച്ചു.



ബിജു കുന്നേപ്പറമ്പന്‍, മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സണ്ണി വടക്കേ മുളഞ്ഞിനാല്‍, കേരളാ കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ജോണി ആലാനി,  നിഖില്‍ ജെ ആലാനി, ആല്‍ബിന്‍ ടോം,  ശിഹാബ് പി എം, അലന്‍ സെബാസ്റ്റ്യന്‍, ഡിബിന്‍ തയ്യില്‍, റിന്റോ ജോര്‍ജ്, ക്രിസ്ത്യന്‍ കുര്യന്‍, നിതിന്‍ മാത്യു, ഉണ്ണി ജോസഫ് കെ,  സാംസണ്‍ ജോര്‍ജ്,  സുരേഷ് ശേഖരന്‍, ജോണി വട്ടശ്ശേരി എന്നിവര്‍ പ്രസംഗിച്ചു



Post a Comment

0 Comments