പൂഞ്ഞാര്‍ കുന്നോന്നി ഈന്തുംപള്ളി വഴി ഏന്തയാറിലേയ്ക്കുള്ള റോഡ് തകര്‍ന്നു. ചക്കിപ്പാറയ്ക്ക് സമീപമുള്ള വളവിലാണ് റോഡ് പൂര്‍ണമായും ഇടിഞ്ഞത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
പിഎംജിഎസ് വൈ പദ്ധതിയില്‍ പെടുത്തി അടുത്ത കാലത്താണ് റോഡ് പൂര്‍ത്തീകരിച്ചത്. വളവോടു കൂടിയ റോഡില്‍ കെട്ട് തകരുകയായിരുന്നു. കുത്തനെയുള്ള ഇറക്കം നിറഞ്ഞ പ്രദേശത്ത് ഇപ്പോള്‍ നടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്.