സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനര്‍ദ്ദത്തെ തുടര്‍ന്നാണ് മഴ കനക്കുന്നത്. നാളെ കേരളത്തില്‍ പരക്കെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്കയിട്ടുണ്ട്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടായിരിക്കും. ഇന്ന് തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടുണ്ട്.
21 വരെ മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദമാണ് കാലവര്‍ഷം വീണ്ടും കനക്കാന്‍ കാരണം. മഴക്കൊപ്പം കാറ്റും ശക്തമാകാനും സാധ്യതയുണ്ട്. കേരളാ തീരത്ത് മീന്‍ പിടിക്കാന്‍ പോകരുതെന്നാണ് മുന്നറിയിപ്പ് ഉണ്ട്.
0 Comments