Latest News
Loading...

മലബാര്‍ ഭാഗത്തേയ്ക്ക് സ്ഥിരം സര്‍വ്വീസുകള്‍ ആരംഭിക്കണമെന്ന് ആവശ്യം.


പാലാ: കോവിഡ് രോഗ പകര്‍ച്ച ഒഴിവാക്കാന്‍ സ്വകാര്യ ,കെഎസ്ആര്‍ടിസി ബസ്സുകള്‍ മലബാര്‍ സര്‍വ്വീസുകള്‍ അവസാനിപ്പിച്ചതോടെ ആ അവസരം മുതലെടുത്ത് അനധികൃത  സര്‍വ്വീസുകള്‍ ക്രമീകരിച്ച് ദീര്‍ഘദൂര യാത്രക്കാരില്‍ നിന്നും  ഓപ്പറേറ്റര്‍മാര്‍ വന്‍ തുക ഇടാക്കി കൊള്ള .അടിക്കുന്നതായി പാസഞ്ചേഴ്‌സ് അസോസിേയഷന്‍.. പാലായില്‍ നിന്ന് കണ്ണൂരിന് കെഎസ്ആര്‍ടിസിയുടെയുടെ ഡീലക്‌സ് ബസ്സിന് 500 രൂപ മാത്രം ടിക്കറ്റ് ചാര്‍ജ്ജ് ആകുമ്പോള്‍ അനധികൃത സര്‍വ്വീസുകാര്‍ 1500 മുതല്‍ 2500 രൂപ വരെയാണ് ഈടാക്കുന്നത്. 

യാതോരു സുരക്ഷാ മാനദണ്ഡവുമില്ലാതെ യാത്രക്കാരെ പ്ലാറ്റ് ഫോമില്‍ വരെ ഇരുത്തിക്കൊണ്ട് പോകുന്നതും പതിവാണ്. ബസ് സ്റ്റാന്‍ഡുകളിലൊന്നും പ്രവേശിക്കാത്തതിനാല്‍ യാത്രക്കാര്‍ക്ക് പ്രാധമിക ആവശ്യം നിറവേറ്റാന്‍ പോലും സാധിക്കുന്നില്ല. ഇതിനേക്കുറിച്ച് അന്വേഷിക്കാനോ നടപടി എടുക്കാനോ ഗതാഗത വകുപ്പ് തയ്യാറാകുന്നില്ലെന്നും പരാതി ഉണ്ട്.



ഓണവുമായി ബന്ധപ്പെട്ട് ദീര്‍ഘദൂര സര്‍വ്വീസ് നടത്താന്‍ കെ എസ് ആര്‍ റ്റി സിക്ക് അനുവാദം ലഭിച്ചിട്ടും അവര്‍ അതിന് തയാറാകാത്തതാണ് അനധികൃത സര്‍വ്വീസുകാരുടെ കൊള്ളക്ക് ഇടയാക്കിയതെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഓണ്‍ലൈന്‍ റിസര്‍വേഷനോടുകൂടി കോ വിഡ് മാനദണങ്ങള്‍ പാലിച്ച് മലബാറിലേക്ക് സ്ഥിരമായി കൂടുതല്‍ കെ എസ് ആര്‍ റ്റി സി ബസ്സുകള്‍ തുടങ്ങണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.



ഓഫീസുകള്‍ തുറക്കുകയും ജന ജീവിതം സാധാരണ നിലയിലാവുകയും ചെയ്തതോടെ ജനങ്ങളുടെ യാത്രാവശ്യങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിനനുസൃതമായി പൊതുഗതാഗത സൗകര്യങ്ങള്‍ പരിമിതമായത് മുതലെടുത്താണ് അനധികൃത സര്‍വ്വീസുകള്‍  യാത്രക്കാരെ പിഴിയുന്നതെന്ന് പാസേഞ്ചഴ്‌സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി ചൂണ്ടിക്കാട്ടി.

യോഗത്തില്‍ പാസേഞ്ചഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ജയ്‌സണ്‍ മാന്തോട്ടം അദ്ധ്യക്ഷത വഹിച്ചു.