കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തേക്ക് നീങ്ങുന്നതില്‍ പ്രതിഷേധിച്ച് ജോസഫ് എം. പുതുശേരിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം പാര്‍ട്ടി വിട്ടു. പി.ജെ ജോസഫ് പക്ഷത്തോടൊപ്പം ചേരാനാണ് ഇവരുടെ തീരുമാനം. പാര്‍ട്ടി യു.ഡി.എഫ്. വിട്ടപ്പോള്‍ ഒപ്പം നിന്നെങ്കിലും ഇടതുപക്ഷത്തേക്ക് പോകുന്നതിനോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്. പുതുശേരി ഇന്ന് കോട്ടയത്ത് വാർത്താ സമ്മേളനം നടത്തും.
എൽഡിഎഫ് നീക്കത്തോട് യോജിപ്പില്ല. പൊതുജീവിതത്തിലുടനീളം യുഡിഎഫ് നിലപാടിനോടൊപ്പം നിന്ന വ്യക്തിയാണ്. ഇതി തുടർന്നും അതിനോടൊപ്പം ചേർന്ന് നിൽക്കാൻ തന്നെയാണ് താത്പര്യം’- ജോസഫ് എം.പുതുശേരി പറയുന്നു. മുൻ കല്ലൂപ്പാറ എംഎൽഎയാണ് ജോസഫ് എം പുതുശേരി.
കെ.എം. മാണിയുടെ വിശ്വസ്ഥനായിരുന്ന പുതുശേരി കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതി അംഗമാണ്. കെ.എം. മാണിയുടെ മരണത്തിന് ശേഷം പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് സമയത്തും ജോസ് കെ. മാണിക്കൊപ്പം ഉറച്ച് നിന്ന നേതാവായിരുന്നു അദ്ദേഹം.
ജോസ് കെ. മാണിയുടെ ഇടത് മുന്നണി പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ പുതുശേരി എതിര്‍പ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും ജോസഫുമായും പുതുശേരി ചര്‍ച്ച നടത്തിയിരുന്നു.
0 Comments