Latest News
Loading...

എന്‍എസ്എസ് അവാര്‍ഡ്. കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ അനുമോദനം


മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ നേടിയ നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍മാരെയും വോളണ്ടിയര്‍മാരെയും പാലാ രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി അനുമോദിച്ചു. 

.




രാവിലെ 10.30 ന് ബിഷപ് ഹൗസില്‍ ചേര്‍ന്ന സമ്മേളനം മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു.  

.


മാണി സി കാപ്പന്‍ എംഎല്‍എ സമ്മാനദാനം നിര്‍വഹിച്ചു. ഫാ.ജോര്‍ജ് വരകുകാലാപറമ്പില്‍, ഫാ. ജോണ്‍ കണ്ണന്താനം, ആമോദ് മാത്യു ജോബെറ്റ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

.



സാബുമോന്‍ മാത്യു(പ്രോഗ്രാം ഓഫീസര്‍,സെന്റ് തോമസ് എച്ച് എസ് എസ് പാലാ) ടോംജോസ്(പ്രോഗ്രാം ഓഫീസര്‍,സെന്റ് മേരീസ് എസ് എച്ച് എസ് എസ് അറക്കുളം), ജയ്‌സണ്‍ രാജു(വോളണ്ടിയര്‍,സെന്റ് തോമസ് എച്ച് എസ് എസ് പാലാ), ആദിത്യന്‍ വി ബിജു(സെന്റ് മേരീസ് എച്ച് എസ് എസ് അറക്കുളം) എന്നിവരെയാണ് അനുമോദിച്ചത്.

.



ഇതോടൊപ്പം പ്ലസ് ടു പരീക്ഷയില്‍ 100% വിജയം നേടിയ ഹോളി ക്രോസ് എച്ച് എസ് എസ് ചേര്‍പ്പുങ്കല്‍, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച് എസ് എസ് കടനാട് എന്നീ സ്‌കൂളുകള്‍ക്കുള്ള ട്രോഫികളും നല്‍കി.



Post a Comment

0 Comments