Latest News
Loading...

മഹാത്മാഗാന്ധി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുതിയ മന്ദിരം ഉദ്ഘാടനം ചെയതു



പാലാ മഹാത്മാഗാന്ധി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു വിദ്യാലയം വീതം മികവിന്റെ കേന്ദ്രമായി മാറ്റിക്കൊണ്ട് ഭൗതിക സൗകര്യ വികസനം നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് പാലാ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ആധുനിക സൗകര്യങ്ങളോടെ കെട്ടിടം പണികഴിപ്പിച്ചത്. 


സംസ്ഥാനത്തെ 34 വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിനുള്ള പദ്ധതികളാണ് കിഫ്ബിയുടെ സഹകരണത്തോടെ നടപ്പാക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഓണ്‍ലൈനിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തിയത്. യോഗത്തില്‍ വിദ്യാഭ്യസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായിരുന്നു.

പാലാ മഹാത്മാഗാന്ധി ഗവ ഹയര്‍ സെക്കക്കന്‍ഡറി സ്‌കൂളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.  മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ ഉദ്ഘാടനത്തിനു മുന്‍പേ ആരംഭിച്ച യോഗത്തില്‍ മണി c കാപ്പന്‍ MLA അധ്യക്ഷനായിരുന്നു.  ജോസ് K മാണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു.  



കെ.എം.മാണിയുടെ സ്വപ്ന പദ്ധതിയുടെ സാക്ഷാത്കാരമാണ് രാഷ്ട്രപിതാവിന്റെ നാമധേയത്തിലുള്ള പാലാ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിനായി നിര്‍മ്മിച്ച നവീനങ്ങളായ രണ്ട് പ്രത്യേക കെട്ടിട സമുച്ചയങ്ങളെന്ന് ജോസ്.കെ.മാണി എം.പി. പറഞ്ഞു.


മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ MLA വിതരണം ചെയ്തു. നഗരസഭാധ്യക്ഷ മേരി ഡൊമിനിക് വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, നഗരസഭാംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സി.എന്‍ വിഷ്ണു കുമാര്‍ ഹെഡ്മിസ്ട്രസ് രമണി വി.ജി തുടങ്ങിയവര്‍ പങ്കെടുത്തു.

ധന കാര്യ മന്ത്രി എന്ന നിലയില്‍ 2013-ലെ ബജറ്റ് വിഹിതത്തില്‍ 5 കോടി രൂപ വകയിരുത്തി നിര്‍മിച്ച മന്ദിരത്തിലാണ് ഇപ്പോള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തിക്കുന്നത്. വീണ്ടും കൂടുതല്‍ അധിക സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനായാണ് 4.25 കോടി മുടക്കില്‍ രണ്ടാമത് കെട്ടിടം കൂടി നിര്‍മ്മിച്ചിട്ടുള്ളത്.