Latest News
Loading...

മിയയ്ക്ക് ഇന്ന് മിന്നുചാര്‍ത്ത്



പാലാ സ്വദേശിനി കൂടിയായ നടി മിയ ജോര്‍ജിന്റെ വിവാഹം ഇന്ന്. ഉച്ച കഴിഞ്ഞ് 2.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചാണ് വിവാഹം. എറണാകുളം സ്വദേശിയും വ്യവസായിയുമായ ആഷ്!വിന്‍ ഫിലിപ്പ് ആണ് മിയയുടെ വരന്‍. മെയ് 30നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. 


പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ വച്ച് കഴിഞ്ഞ മാസാവസാനം മനസമ്മതവും നടന്നിരുന്നു. മനസമ്മത ചടങ്ങിലും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. മിയയുടെ അമ്മ മിനിയാണ് മാട്രിമോണിയല്‍ സൈറ്റിലൂടെ ആഷ്വിനെ കണ്ടെത്തിയത്. 

ഇന്ന് വൈകിട്ട് റിസപ്ഷനും ഉണ്ടാവും. കൊവിഡ് പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങിലാണ് വിവാഹം. അടുത്ത ബന്ധുക്കളെയും കുടുംബസുഹൃത്തുക്കളെയും മാത്രമേ ക്ഷണിച്ചിട്ടുള്ളൂ.