മേലുകാവ്: മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മേലുകാവ് പഞ്ചായത്തിലെ കൊടിത്തോപ്പ് ഭാഗം കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർഡ് മെമ്പർ അനുരാഗ് പാണ്ടിക്കാട്ട് അധ്യക്ഷതവഹിച്ചു. പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് നിഷ ജോസഫ് നടുവിലേടത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജെറ്റോ ജോസഫ് പടിഞ്ഞാറെപ്പീടികയിൽ മുഖ്യപ്രഭാഷണം നടത്തി. ആനൂപ് കെ കുമാർ, ഡോ തോമസ് സി കാപ്പൻ, ജീമോൻ തയ്യിൽ, സഖി സോമൻ, സാം ജോർജ് എന്നിവർ പ്രസംഗിച്ചു.
പദ്ധതി കൊടിത്തോപ്പ്, മുതിരപ്പാറ, ദീപ്തി ജംഗ്ഷൻ ഭാഗങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സഹായകമാകും. സംസ്ഥാന ഭൂജലവകുപ്പ് അനുവദിച്ച 10.68 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങിൽ നവീകരിച്ച അംഗൻവാടിയുടെയും റോഡിൻ്റെയും ഉദ്ഘാടനം മാണി സി കാപ്പൻ നിർവ്വഹിച്ചു.തുടർന്ന് മഹാത്മാഗാന്ധി സർവ്വകലാശാല ബീ കോം പരീക്ഷയിൽ നാലാം റാങ്ക് നേടിയ മേലുകാവ് ഹെൻട്രി ബേക്കർ കോളജ് വിദ്യാർത്ഥിനി ലിറ്റി ജോഷ് പ്ലാത്തോട്ടത്തിന് ഉപഹാരം സമ്മാനിച്ചു.