പാലാ: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ പറഞ്ഞു. പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്റെ ഹരിതവനം പദ്ധതിയുടെ ഭാഗമായി നടത്തിയ ഫല വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കുന്നതില്‍ മാത്രമല്ല അത് പരിപാലിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ ചൊലുത്തേണ്ടതെന്നും ലയണ്‍സ് ക്ലബ്ബുകള്‍ അക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരം ഒരു വരം പദ്ധതിയുടെ ഭാഗമായി നടത്തിയ ആയുര്‍ ജാക്ക് പ്ലാവിന്‍ തൈകളുടെ വിതരണം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേരി ഡോമിനിക് നിര്‍വ്വഹിച്ചു.
അടുക്കള തോട്ടം പദ്ധതിക്കായി നടത്തിയ പച്ചക്കറി തൈകളുടെ വിതരണം വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് അഡ്വ. ആര്‍ മനോജ് പാലാ അധ്യക്ഷത വഹിച്ചു.
ക്ലബ്ബ് സെക്രട്ടറി ആല്‍ബിന്‍ ജോസഫ്, ട്രഷറര്‍ സാബു ജോസഫ്, ബെന്നി മൈലാടൂര്‍, അഡ്വ. ജോസഫ് കണ്ടത്തില്‍, അനില്‍ വി നായര്‍, അഡ്വ. ജോസഫ്. ടി ജോണ്‍, സുരേഷ് എക്‌സോണ്‍, രാജീവ് പാലാ, കെ.എച്ച് സിറാജ് കിണറ്റുംമൂട്ടില്‍, ശ്രീകുമാര്‍ പാലക്കല്‍, വി.ആര്‍ അഭിലാഷ്, സുബിന്‍ കെ. സബാസ്റ്റ്യന്‍, ജോസ് തെങ്ങുംപള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments