Latest News
Loading...

കനത്ത മഴയില്‍ മുക്കുളത്ത് മലയിടിച്ചില്‍




ശക്തമായ മഴയെ തുടര്‍ന്ന് കൂട്ടിക്കലിന് സമീപം ഇളംകാട്ടില്‍ മലയിടിഞ്ഞതായി റിപ്പോര്‍ട്ട്. കലങ്ങി മറിഞ്ഞൊഴുകുന്ന തോടിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ശക്തമായ വെളളപ്പാച്ചിലാണ് ഉണ്ടായിരിക്കുന്നത്. 


കഴിഞ്ഞ മാസത്തെ കനത്ത മഴയില്‍ ഈ ഭാഗത്ത് കുറെ ഭാഗം മലയിടിഞ്ഞിരുന്നു. ശക്തമായ മഴയില്‍ ഇതിന്റെ ബാക്കി മണ്ണ് ഒലിച്ചുവന്നതാണ് ഇതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.