ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന കോട്ടയം ജില്ലയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യത്തില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിന് ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാനും ഗ്രാമപഞ്ചായത്തുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനും ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശം നല്‍കി. ഇന്നു രാവിലെ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ സ്ഥിതിഗതികള്‍ വിലിയിരുത്തി.
മലയോര മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്തണം. ആവശ്യമെങ്കില്‍ ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് മൈക്ക് അനൗണ്‍സ്മെന്റ് നടത്തണം. മലയോര മേഖലയില്‍ വൈകുന്നേരം ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്രാ നിരോധനം ഏര്‍പ്പെടുത്തി.
മഴ ശക്തമായ സാഹചര്യത്തില്‍ അടിയന്തര സഹായത്തിനും വിവരങ്ങള്‍ നല്‍കുന്നതിനും പൊതുജനങ്ങള്‍ക്ക് കോട്ടയം കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാം.
ഫോണ്‍ നമ്പരുകള്‍ ചുവടെ
കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം-0481 2565400, 2566300, 9446562236
താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍
കോട്ടയം -0481 2568007
മീനച്ചില്‍-048222 12325
വൈക്കം -04829 231331
കാഞ്ഞിരപ്പള്ളി -04828 202331
ചങ്ങനാശേരി -04812 420037
0 Comments