കഴിഞ്ഞ ദിവസം അന്തരിച്ച വി.റ്റി. ഇഗ്‌നേഷ്യസ് സാറിന്റെ മൃതസംസ്‌ക്കാര ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് നടന്നു. സംസ്‌ക്കാര ചടങ്ങുകള്‍ പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ കാര്‍മികത്വത്തില്‍ കടനാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിസെമിത്തേരിയിലെ കുടുംബകല്ലറയിലാണ് നടന്നത്.
പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വീട്ടിലെത്തി അനുശോചനമറിയിക്കുകയും ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അനുശോചനമറിയിച്ചു രാഷ്ട്രീയ സാമുദായിക സാംസ്‌കാരിക നേതാക്കളായ ജോസ് കെ. മാണി എം.പി., എം.എല്‍.എ മാരായ പി. സി. ജോര്‍ജ്, മാണി സി. കാപ്പന്‍,..
ജില്ലാ പഞ്ചായത്തു മെമ്പര്‍ പെണ്ണമ്മ ജോസഫ്, പാലാ നഗരസഭാ വൈസ് ചെയര്മാന് കുര്യാക്കോസ് പടവന്‍, ഫാദര്‍ ജോസ് വള്ളോംപുരയിടം, ഫാദര്‍ ജോസഫ് കുഴിഞ്ഞാലില്‍, ഫാദര്‍ ആഗസ്റ്റിന്‍ കൂട്ടിയാനിയില്‍, ഫാദര്‍ ജോണ്‍സന്‍ പുള്ളിറ്റ്, ഫാദര്‍ തോമസ് വെടിക്കുന്നേല്‍, ഫാദര്‍ കുരിയന്‍ വെള്ളരിങ്ങാട്ട്, ഫാദര്‍ ടോജി കുര്യാക്കോസ് പുത്തന്‍കടുപ്പില്‍ തുടങ്ങിയവര്‍ ഭവനത്തിലെത്തിയിരുന്നു.