Latest News
Loading...

മീനച്ചിലാറ്റില്‍ കണ്ടെത്തിയ മൃതദേഹം നന്‍മക്കൂട്ടം കരയ്‌ക്കെത്തിച്ചു


പാലാ മീനച്ചിലാറ്റില്‍ നിന്നും കണ്ടെടുത്ത മൃതദേഹം ഈരാറ്റുപേട്ടയിലെ നന്‍മക്കൂട്ടം പ്രവര്‍ത്തകര്‍ ചേര്‍ന്ന് കരയ്‌ക്കെത്തിച്ചു. ചേര്‍പ്പുങ്കല്‍ ആണ്ടൂര്‍കവലയില്‍ നിന്നുമാണ് 40തിനും 50 തിനുമിടക്ക് പ്രായമുള്ള പുരുഷന്റെ മൃതശരീരം കണ്ടെടുത്തത്. 3 ദിവസത്തിലധികം പഴക്കമുണ്ട്.

മുകള്‍ഭാഗത്ത് നിന്നും ഒഴുകി വന്നതാകാമെന്നാണ് നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സമീപ സ്‌റ്റേഷനിലെ മിസ്സിംഗ് കേസുകള്‍ അടക്കം പോലീസ് അന്വേഷിച്ച് വരികയാണ്. 

 വെള്ളത്തില്‍ കമിഴ്ന്ന നിലയിലായിരുന്നു മുതശരീരം. കിടങ്ങൂര്‍ സിഐയുടെ നിര്‍ദേശപ്രകാരമാണ് നന്‍മക്കൂട്ടം സംഘം സ്ഥലത്തെത്തിയത്. നന്‍മക്കൂട്ടം പ്രസിഡന്റ് അഷ്‌റഫ്കുട്ടി, റാഫി, സുരേഷ് ഓലിക്കല്‍ തുടങ്ങിയവരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. 

കിടങ്ങൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.