Latest News
Loading...

കര്‍ഷക സംഘടനകള്‍ ധര്‍ണ നടത്തി


കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷക ദ്രോഹ നയങ്ങളില്‍  പ്രതിഷേധിച്ചു സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ പാലായില്‍  ധര്‍ണ്ണ നടത്തി. കിസ്സാന്‍സഭ  ജില്ല പ്രസിഡന്റ് അഡ്വ തോമസ് വി റ്റി ഉദഘാടനം ചെയ്തു.



കര്‍ഷക  കോണ്‍ഗ്രസ്സ് സംസ്ഥാന നിര്‍വാഹക സമതി അംഗം ഔസേപ്പച്ചന്‍ തകടിയേല്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക സംഘം ഏരിയ സെക്രട്ടറി വി ജി വിജയകുമാര്‍, ജില്ല ജോയിന്റ് സെക്രട്ടറി ആര്‍ റ്റി മധുസൂദനന്‍, അനില്‍ മത്തായി, എം കെ ഭാസ്‌കരന്‍, പി ജെ വര്‍ഗ്ഗീസ്, വിനോദ് പനമറ്റം എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments