പനമറ്റം വായനശാല ഹാളില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്ത വധുവിന്റെ പിതാവിനും അനിയനും അടക്കം കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം പതിമൂന്നിനായിരുന്നു വിവാഹചടങ്ങ്.
കല്യാണ ചടങ്ങുകളില്‍ പലപ്പോഴായി നിരവധി പേര്‍ പങ്കെടുത്തിരുന്നു. കുടുംബാംഗങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കായി പ്രത്യേക കോവിഡ് ടെസ്റ്റ് പൈക ഗവണ്മെന്റ് ആശുപത്രിയില്‍ ചൊവ്വാഴ്ച നടത്തും.
കല്യാണത്തില്‍ പങ്കെടുത്തവരും കല്യാണ വീട്ടില്‍ എത്തിയവരും ഉള്‍പ്പെടെ എല്ലാവരും ടെസ്റ്റിന് ഹാജരാകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമ്പര്‍ക്കലിസ്റ്റും ആരോഗ്യവകുപ്പ് തയാറാക്കി വരികയാണ്.
0 Comments