പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് എസ്.എസ്.എല്‍.സി., ഹയര്‍ സെക്കണ്ടറി, സി.ബി.എസ്.ഇ. പരീക്ഷകള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും 100% വിജയം കൈവരിച്ച സ്‌കൂളുകള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന എം.എല്‍.എ. എക്‌സലന്‍സ് അവാര്‍ഡ് വിതരണം ആരംഭിച്ചു. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും അവാര്‍ഡ് വിതരണം ചെയ്യുക.
ഈരാറ്റുപേട്ട ഹയാത്തുദ്ദീന്‍ ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ആദിന്‍ നവാസിന്റെ വസതിയിലെത്തി പുരസ്‌കാരം നല്‍കി കൊണ്ടാണ് പി.സി. ജോര്‍ജ്ജ് എം.എല്‍.എ. അവാര്‍ഡ് വിതരണം ആരംഭിച്ചത്. ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സിലര്‍മാരായ വി.കെ. കബീര്‍, ജോസ് മാത്യു വള്ളിക്കാപ്പില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
2014 മുതല്‍ നല്കി വരുന്ന അവാര്‍ഡ് വിതരണമാണ് കോവിഡ് പശ്ചാത്തലത്തില്‍ പുരസ്‌കാര ജേതാക്കളുടെ വീടുകളില്‍ എത്തിച്ചു നല്‍കുന്നത്. ത്രിതല പഞ്ചായത്ത് അംഗങ്ങളും പൊതുപ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തിലായിരിക്കും അവാര്‍ഡുകള്‍ വിതരണം ചെയ്യുക.
നിയോജകമണ്ഡലത്തില്‍ 100% വിജയം കൈവരിച്ച ഗവ. എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, ഗവ. എച്ച്.എസ്.എസ്. ഇടക്കുന്നം, ഗവ. വി.എച്ച്.എസ്.എസ്. തിടനാട്, ഗവ. എച്ച്.എസ്. കുഴിമാവ്, എസ്.എം.ജി. എച്ച്.എസ്. ചേന്നാട്, എ.എം. എച്ച്.എസ്.എസ്. കാളകെട്ടി, സെന്റ് മേരീസ് എച്ച്.എസ്. ഉമ്മിക്കുപ്പ, റ്റി.വി. എച്ച്.എസ്. മുട്ടപ്പള്ളി, എം.റ്റി. എച്ച്.എസ്. കനകപ്പലം, ഹോളി ഫാമിലി എച്ച്.എസ്. ഇഞ്ചിയാനി, സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ, എല്‍.എഫ്. എച്ച്.എസ്. ചെമ്മലമറ്റം, ജെ.ജെ. മര്‍ഫി എച്ച്.എസ്.എസ്. ഏന്തയാര്‍, സെന്റ് ജോര്‍ജ്ജ് എച്ച്.എസ്. കൂട്ടിക്കല്‍, സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാര്‍, സെന്റ് മേരീസ് എച്ച്.എസ്.എസ്. തീക്കോയി, സെന്റ് അഗസ്റ്റീന്‍ എച്ച്.എസ്. പെരിങ്ങുളം, സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി, അസംപ്ഷന്‍ എച്ച്.എസ്. പാലംമ്പ്ര, സി.എം.എസ്. എച്ച്.എസ്. മുണ്ടക്കയം, സെന്റ് ജോസഫ് ജി.എച്ച്.എസ്. മുണ്ടക്കയം, ഗ്രേസി മെമ്മോറിയല്‍ എച്ച്.എസ്. പാറത്തോട്, ഹയാദ്ദുദീന്‍ എച്ച്.എസ്. ഈരാറ്റുപേട്ട, കെ.എസ്.എം.ബി. എച്ച്.എസ്. കാരക്കാട്, ഗവ. ടെക്‌നിക്കല്‍ എച്ച്.എസ്. തീക്കോയി എന്നീ സ്‌കൂളുകള്‍ക്കും പ്രത്യേക പുരസ്‌കാരം വിതരണം ചെയ്യും.
ഉന്നത വിജയം നേടിയ സ്‌കൂളുകളെയും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെയും പ്രത്യേകം അഭിനന്ദിക്കുന്നതായി പി.സി. ജോര്‍ജ്ജ് എം.എല്‍.എ. അറിയിച്ചു അവാര്‍ഡിനര്‍ഹരായ വിദ്യാര്‍ത്ഥികള്‍ 5 ദിവസത്തിനകം പുരസ്‌കാരം ലഭിച്ചില്ലെങ്കില്‍ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം. ഫോണ്‍ : 8075030551
0 Comments