Latest News
Loading...

ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയിൽ സമൂല മാറ്റം വരുത്തും. ഡോ. ജി. ഗോപകുമാർ

ഭാരതത്തിന്റെ വിദ്യാഭ്യാസ മേഘലയിൽ സമൂലമായ മാറ്റം ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവരുമെന്ന് കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ പറഞ്ഞു  അരുവിത്തുറ സെൻറ്. ജോർജ് കോളജിൽ  ദേശീയ വിദ്യാഭ്യാസ നയം 2020 എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ദേശീയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2022 ൽ തുടങ്ങി 2030 അകുമ്പോലേക്കും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇന്ന് വരെ കാണാത്ത വികസനം ഉണ്ടാകുകയും എല്ലാ സ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങൾ ആയി മാറുമെന്നും കൂട്ടിച്ചേർത്തു.

 കോളജിന്റെ മാനേജർ റവ. ഡോ. അഗസ്റ്റിൻ പാലാക്കാപറമ്പിൽ ഉത്ഘാടനം ചെയ്ത വെബിനാറിൽ പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, കോഴ്സ് കോഓർഡിനേറ്റർ ഫാ. ജോർജ്ജ് പുല്ലുകാലായിൽ, ഐ.ക്യു.എ.സി കോഓർഡിനേറ്റർ പ്രൊഫ. ജിലൂ ആനി ജോൺ, ഡോ. സുമേഷ് ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.