കിടങ്ങൂര്‍ ഏറ്റുമാനൂര്‍ റോഡില്‍ കിടങ്ങൂര്‍ ഹൈവേയില്‍ അപകടത്തില്‍ റിട്ട.അധ്യാപകനായ വയോധികന്‍ മരിച്ചു. കിടങ്ങൂര്‍ സ്വദേശിയായ പി.പി ജോസഫ് (77) ആണ് മരിച്ചത്. സ്‌കൂട്ടറില്‍ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. അപകടദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
റോഡിന് കുറുകെ തന്റെ വാഹനം തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബൈക്ക് ജോസഫിന്റെ സ്‌കൂട്ടറില്‍ ഇടിച്ചുകയറുകയായിരുന്നു. റോഡില്‍ തലയടിച്ചുവീണ ജോസഫ് മരണമടയുകയായിരുന്നു. മറിഞ്ഞുവീണ ജോസഫിന്റെ വാഹനത്തില്‍ തട്ടി മറ്റൊരു സ്‌കൂട്ടറും മറിഞ്ഞു യാത്രക്കാരനും പരിക്കേറ്റു.
0 Comments