മീനച്ചിൽ ഗ്രാമ പഞ്ചായത്തിൽ കോവിഡ് ബാധിതൻ കൂടിയായ വയോധികൻ മരിച്ചു. വെള്ളിയേപ്പള്ളി സ്വദേശി 68 - കാരനായ ശശി ആണ് മരിച്ചത്.
ഇയാളുടെ കുടുംബാംഗങ്ങൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ശശി കാൻസർ രോഗ ബാധിതനുമായിരുന്നു. കടയത്തുള്ള മകളുടെ വീട്ടിലായിരുന്നു ശശി.
പാലിയേറ്റീവ് പ്രവർത്തകരെത്തി ശശിയെ പരിചരിച്ചതിന് പിറ്റേന്നാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ആരോഗ്യ പ്രവർത്തകരും ക്വാറന്റയിനിലായി.
ചുണ്ടച്ചേരിയിലെ സി.എഫ്.എൽ.ടി.സിയിൽ ചികിത്സയിലായിരുന്നു ശശി. പാലാ നഗരസഭാ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
0 Comments