പൂഞ്ഞാര്‍ തെക്കേക്കരയില്‍ 5 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴാം വാര്‍ഡില്‍ കുന്നോന്നി ഭാഗത്ത് ഒരു വീട്ടിലെ 4 പേര്‍ക്കും പൂഞ്ഞാര്‍ ടൗണിലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കുന്നോന്നി കോളനി ഭാഗത്ത് ഇന്നെലെ 3 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് ഒരു വീട്ടിലെ 4 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മേഖലയില്‍ ഒരിടവേളയ്ക്ക് ശേഷം രോഗം വ്യാപിക്കുകയാണ്. ഇവിടെ സമ്പര്‍ക്ക വ്യാപനം കൂടുതലുണ്ടെന്നുമാണ് വിലയിരുത്തല്‍.
പൂഞ്ഞാര്‍ ടൗണില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയായ യുവാവിനും രോഗം സ്ഥിരീകരിച്ചു. ഈ സ്ഥാപനത്തിലെ ജീവനക്കാരിയ്ക്ക് നേരത്തേ രോഗം ബാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്ഥാപനം അടച്ചിട്ടിരിക്കുകയായിരുന്നു.
0 Comments