പാലാ സെന്റ് തോമസ് കോളജ് കായിക വിഭാഗം മേധാവി പ്രൊഫ. രാജു തോമസ് മുന്തിരിങ്ങാട്ടുകുന്നേല്‍ വിരമിച്ചു. 28 വര്‍ഷത്തെ സേവനത്തിനുശേഷമാണ് വിരമിച്ചത്.
തിടനാട് മുരിങ്ങാട്ടുകുന്നേല്‍ തോമസ് അന്നമ്മ ദമ്പതിമാരുടെ പതിമൂന്ന് മക്കളില്‍ ഒന്‍പതാമനാണ് രാജു.
ഗ്വാളിയോര്‍ ലക്ഷ്മിഭായ് നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് ഗ്രാജുവേഷനും പോസ്റ്റു ഗ്രാജുവേഷനും നേടി. തുടര്‍ന്ന് ബാംഗ്ലൂര്‍ സായി സതേണ്‍ സെന്ററില്‍ നിന്നും ഒന്നാം റാങ്കോടു കൂടി വോളിബോള്‍ കോച്ചിംഗില്‍ ഡിപ്ലോമ കരസ്ഥമാക്കി.
1990ല്‍ കോഴിക്കോട് ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജില്‍ നിയമിതനായി. തുടര്‍ന്നു 1992ല്‍ പാലാ സെന്റ് തോമസ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ലഭിച്ചു. നിരവധി കായികമേളകളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ പരിശീലകനായി.