പാലായില്‍ കാറ്റിലും മഴയിലും കൃഷിനാശവും വീടും തകര്‍ന്നവര്‍ക്കു അടിയന്തിര നഷ്ടപരിഹാരം എത്തിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മാണി സി കാപ്പന്‍ എം എല്‍ എ നിര്‍ദ്ദേശം നല്‍കി.
കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് എം എല്‍ എ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയാണ് നിര്‍ദ്ദേശം നല്‍കിയത്. നാശനഷ്ടങ്ങള്‍ ഉണ്ടായതു സംബന്ധിച്ചു റവന്യൂമന്ത്രി, ജില്ലാ കളക്ടര്‍ എന്നിവരെ അറിയിച്ചതായും എം എല്‍ എ പറഞ്ഞു.
വലിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എല്ലാവിധ സഹായവും ദുരിതബാധിതര്‍ക്കു ലഭ്യമാക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
ഹരിദാസ് അടമത്തറ, രാജന്‍ മുണ്ടമറ്റം, ബിനു പുളിയ്ക്കക്കണ്ടം, ജോഷി പുതുമന, സി പി എം ലോക്കല്‍ സെക്രട്ടറി ജോസ് തോമസ്, കെ വി അശോക് കുമാര്‍, കെ എസ് പ്രദീപ്കുമാര്‍, കെ എസ് ദിലീപ്, കെ എസ് രാജന്‍, ഫിലിപ്പ് നിതിയടത്ത്കുന്നേല്‍, ജോസ് അന്തീനാട്, ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍ എന്നിവരും എം എല്‍ എയോടൊപ്പം ഉണ്ടായിരുന്നു.



