Latest News
Loading...

ചൂണ്ടച്ചേരിയില്‍ നിന്നും വാറ്റുചാരായവും ഉപകരണങ്ങളും പിടികൂടി.



ഭരണങ്ങാനം ചൂണ്ടച്ചേരിയില്‍ നിന്നു വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടികൂടി. മൈലിക്കല്‍ തോമസ് സെബാസ്‌ററ്യന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ വാറ്റുചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന.


പാലാ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പോള്‍ കെ വര്‍ക്കി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍  കെ. എസ് .അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നന്ദു എം. എന്‍, സഞ്ചു മാത്യൂസ്, പ്രണവ് വിജയ്, വനിത സിഇഒ വിനീത. വി. നായര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.