Latest News
Loading...

സ്‌റ്റേഷനുകള്‍ നിറഞ്ഞ് വാഹനങ്ങള്‍. തിങ്കളാഴ്ച മുതല്‍ വിട്ടുകൊടുക്കും


ലോക്ഡൗണില്‍ അനാവശ്യമായി പുറത്തിറങ്ങി പിടിയിലായ വാഹനങ്ങള്‍കൊണ്ട് പോലീസ് സ്‌റ്റേഷന്‍ പരിസരങ്ങള്‍ നിറഞ്ഞു. പല സ്റ്റേഷനുകളിലും യാര്‍ഡ് പൂര്‍ണമായും വാഹനങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും.


ഈരാറ്റുപേട്ടയില്‍ 72 ബൈക്കുകളാണ് ലോക്ഡൗണ്‍ കാലത്ത് പിടിച്ചെടുത്ത് സ്റ്റേഷനുകളിലേയ്ക്ക് മാറ്റിയത്. ഇവയോടൊപ്പം 3 കാറുകളും 6 ഓട്ടോറിക്ഷകളുമുണ്ട്. സ്‌റ്റേഷന്‍ പരിസരവും താഴെ ക്വാട്ടേഴ്‌സുകളുടെ പരിസരത്തുമായാണ് ഈ വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. ദിവസങ്ങളായി വൈകുന്നേരങ്ങളില്‍ മഴ പതിവായതോടെ വെയിലും മഴയുമേറ്റ് കിടക്കുകയാണ് വാഹനങ്ങള്‍. പഴക്കംചെന്നവ മുതല്‍ മുന്തിയമോഡല്‍ ബൈക്കുകള്‍ വരെയുണ്ട് പിടിയലായവയില്‍.


ഈരാറ്റുപേട്ടയെ അപേക്ഷിച്ച് പാലായിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച് മാസത്തില്‍ മാത്രം 130 കേസുകളെടുത്തപ്പോള്‍ ഏപ്രിലില്‍ 9-ാം തീയതി വരെ 101 കേസുകളെടുത്തു. ടൂവീലറുകളും കാറുകളും ടിപ്പര്‍ലോറികളും വരെ പാലാ സ്റ്റേഷന്‍ പരിസരത്തുണ്ട്.


സ്റ്റേഷന്‍ പരിസരങ്ങളിലെ വാഹനത്തിരക്ക് ഒഴിവാക്കാന്‍ തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ വിട്ടുനല്‍കാനാണ് തീരുമാനം. പിഴയീടാക്കിയശേഷമാവും വാഹനങ്ങള്‍ നല്‍കുക. പതിനായിരം രൂപ വരെ പിഴയീടാക്കാം.


അതേസമയം വാഹന ഉടമ ആര്‍സി ബുക്കും മറ്റ് രേഖകളും ഹാജരാക്കിയാല്‍ മാത്രമേ വാഹനം നല്കൂ. രേഖകളില്ലാതെ ചെറിയ തുക നല്‍കി വാഹനം വാങ്ങിയവര്‍ക്ക് , സ്റ്റേഷനില്‍ നിന്നും അവ പുറത്തിറക്കാനാകില്ലെന്ന് ചുരുക്കം.

വീഡിയോ കാണാം... Click Here