ഈരാറ്റുപേട്ടയില്‍ കോവിഡ് ബാധിതനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് ക്വാറെന്റെയിന്‍ നിശ്ചയിച്ച യുവാക്കളെ പാലാ ജനറലാശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റി. ആദ്യം ഈരാറ്റുപേട്ട പിടിഎംഎസ് ഓഡിറ്റോറിയത്തില്‍ ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിക്കാനായിരുന്നു നഗരസഭ തീരുമാനിച്ചിരുന്നത്.
നഗരത്തില്‍തന്നെ ഐസൊലേഷന്‍ ഏര്‍പ്പെടുത്തുന്നത് ഗുണകരമാവില്ലെന്ന് വിലയിരുത്തിയാണ് ഇവരെ പാലായിലേയ്ക്ക് മാറ്റിയത്. നിലവില്‍ ഇവരുടെ സാമ്പിള്‍ ശേഖരണം നടത്തിയിട്ടില്ലെന്നും നാളെയാവും സാമ്പിളെടുക്കുകയെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.
അതേസമയം സാമ്പിള്‍ പരിശോധനയില്‍ നെഗറ്റീവായാലും 14 ദിവസം ക്വാറന്‍രെയിന്‍ തുടരേണ്ടിവരും. ആ കാലയളവില്‍ ഈരാറ്റുപേട്ടയിലാവും ഐസൊലേഷന്‍.