വലിയ സാബത്തിക പ്രതിന്ധിയുടെ സമയത്ത് കൂടുതല്‍ അര്‍ഹരായവര്‍ക്ക് സഹായം ലഭിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യ ധാന്യ കിറ്റ് ഉപേക്ഷിച്ച് മാതൃകയായി പി.സി.ജോര്‍ജ് എം എല്‍ എ. എന്റെ കിറ്റ് നാടിന്റെ കരുതലിന് എന്ന ക്യാബയിന്റെ ഭാഗമായാണ് ഈ തീരുമാനം.
കിറ്റ് അത്യാവശ്യമല്ലാത്തവര്‍ ഈ ക്യാമ്പയിനില്‍ പങ്കാളിയാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന കിറ്റ് നമ്മുക്ക് ആവശ്യമില്ലെങ്കില്‍ 6235280280 എന്ന നമ്പരിലേക്ക് നിങ്ങളുടെ റേഷന്‍കാര്‍ഡ് നമ്പര്‍ എസ്എംഎസ് അയക്കുകയോ CivilsuppliesKerala.gov.in എന്ന വെബ്‌സൈറ്റില്‍ Donate My kit ഓപ്ഷന്‍ ക്ലിക്ക് ചെയ്‌തോ ഈ പദ്ധതിയില്‍ പങ്ക് ചേരാം.