സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനിടെ വിവാദമായ ഡേറ്റ കമ്പനി ഇടപാടില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടുമായി പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്ജ്. അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്കഌറിന് കരാര്‍ നല്‍കിയത് സംബന്ധിച്ച് മുഖ്യമന്ത്രി നല്‍കിയ വിശദീകരണം സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതാണെന്ന് പി.സി ജോര്‍ജ്ജ് പ്രസ്ഥാവനയില്‍ പറഞ്ഞു.
മന്ത്രിസഭ അറിയാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയ സാഹചര്യം വിശദീകരിക്കണം. കരാറിന്‍രെ നിബന്ധനകളും വിശദാംശങ്ങളും അറിയാന്‍ കേരളജനതയ്ക്ക് ആഗ്രഹമുണ്ട്. അത് പുറത്തുവിടണമെന്നും പി.സി ജോര്‍ജ്ജ് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തില്‍ പറയുന്നു.