Latest News
Loading...

രോഗിയ്ക്ക് മരുന്ന് വീട്ടിലെത്തിച്ച് മാണി സി.കാപ്പന്റെ ഓഫീസ് മാതൃകയായി


 രോഗിയ്ക്ക് മരുന്ന് വീട്ടിലെത്തിച്ച്  മാണി സി.കാപ്പന്റെ ഓഫീസ് മാതൃകയായി. രാമപുരം പഞ്ചായത്ത് മുന്‍ അംഗവും പൊതു പ്രവര്‍ത്തകനുമായ കെ.ജി.രവീന്ദ്രന്റെ ഏഴാച്ചേരിയിലെ വീട്ടിലാണ് മാണി സി കാപ്പന്‍ എം എല്‍ എ യുടെ നിര്‍ദ്ദേശപ്രകാരം ഓഫീസ് സെക്രട്ടറിയായ എം പി കൃഷ്ണന്‍നായര്‍ മരുന്നെത്തിച്ചു നല്‍കിയത്.


രവീന്ദ്രന്റെ വീട്ടില്‍നിന്നും ഡോക്ടറുടെ കുറുപ്പടി വാങ്ങി ഗാന്ധിനഗറിലെ മെഡിക്കല്‍ ഷോപ്പിലെത്തി മരുന്ന് വാങ്ങി എത്തിക്കുകയായിരുന്നു. ഡയബെറ്റിക് രോഗത്താല്‍ കാഴ്ചക്കുറവുള്ള രവീന്ദ്രന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ്. എല്ലാ മാസവും ഭാര്യയേയും കൂട്ടി രവീന്ദ്രന്‍ മെഡിക്കല്‍ കോളേജില്‍ പോയി ചെക്കപ്പു നടത്തി മരുന്നും വാങ്ങി വരാറാണ് പതിവ്.


കൊറോണ സമൂഹ വ്യാപനത്തിനെതിരെ സര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചെക്കപ്പിനും മരുന്നിനുമായി മെഡിക്കല്‍ കോളേജില്‍ പോകുവാനും രവീന്ദ്രന് മാര്‍ഗ്ഗമില്ലാതായി. കൂടാതെ മരുന്നുകളാണെങ്കില്‍ മെഡിക്കല്‍ കോളേജ് ഭാഗത്തെ മെഡിക്കല്‍ ഷോപ്പുകളിലേ കിട്ടുകയുള്ളു എന്നതും ദുരിതം വര്‍ദ്ധിപ്പിച്ചു. ഇക്കാര്യം രവീന്ദ്രന്റെ വാര്‍ഡില്‍ താമസിക്കുന്ന എം.എല്‍.എ.ഓഫീസിലെ ജീവനക്കാരി രജനി സുനിലാണ് എം എല്‍ എ യുടെ ശ്രദ്ധയില്‍പ്പെടുത്തിയതും നടപടി സ്വീകരിച്ചതും